ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തി
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറിയ കാര്യങ്ങളുടെ പേരിൽ നിഷേധിക്കപ്പെട്ട അവകാശങ്ങളും അനുമതികളും ലഭ്യമാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി പറഞ്ഞു. നാല് മിഷനുകളുടെ പ്രവർത്തനം വഴി കേരളത്തെ മാറ്റിമറിച്ച വികസനങ്ങളാണ് നടക്കു ന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ടോളം വിഭാഗങ്ങളിലായാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചത്. എല്ലാ വകുപ്പുകളും ഇത്തരത്തിൽ അദാലത്ത് നടത്തി.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്ത ചേളന്നൂർ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ 884 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി വീട് നിർമിച്ചു നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നജില ഉബൈദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വി.ഇ.ഒമാരെ അസിസറ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നിബു.ടി കുര്യന്‍ ആദരിച്ചു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം ഷാജി, ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ചോയിക്കുട്ടി, സി.പ്രകാശന്‍ മാസ്റ്റര്‍, ടി.വത്സല, കുണ്ടൂര്‍ ബിജു, ജമീല കെ, പി,കെ വബിത, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.