LOCAL NEWS
കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട വഞ്ചികത്തി നശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട ശ്യാമപ്രസാദ് മുഖർജി വഞ്ചിയാണ് കത്തിനശിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം കോസ്റ്റൽ eപാലീസാണ് വഞ്ചികത്തുന്നത് കണ്ടത് . ഉടൻ തന്നെ തീയണച്ചു. വഞ്ചിയിലെ കൺട്രോൾ സിസ്റ്റം, സി സി ടി വി ക്യാമറ അടക്കം കത്തി നശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 ഓളം മൽസ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന വഞ്ചിയാണ് ശ്യാമപ്രസാദ് മുഖർജി വഞ്ചി.
Comments