KOYILANDILOCAL NEWS

ലൈബ്രറി ഉദ്ഘാടനവും പ്രതിഭകളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു

പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലുള്ള മഞ്ചേരിക്കുന്ന് സാംസ്ക്കാരിക നിലയത്തിൽ പ്രവർത്തനമാരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നിർവ്വഹിച്ചു.

പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി കെ പ്രമോദ് നിർവ്വഹിക്കുകയുണ്ടായി. റിട്ടയർ ചെയ്ത കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസ്സർ ശ്രീ ശശി പൊന്നണയെ ചടങ്ങിൽ ആദരിച്ചു.

കോവിഡ് കാല സേവനങ്ങൾക്ക് ആരോഗ്യ പ്രവർത്തകരായ മിനി, അനൂപ്, സിമി, ഷൈനി, കുഞ്ഞാമി എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു ആദരിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുജാത മനയ്ക്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണക്കുറുപ്പ്, പി കെ ബാലകൃഷ്ണൻ, പി എം ഗീത, സതീശൻ നമ്പൂതിരി, കെ എം പ്രഭാകരൻ, മുഹമ്മദ് മാവിലി, രാജു പി കെ, ജുവൈരിയ, അവിനാശ് എ കെ, ജിത്തു വൈശാഖ് രാഘവൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ പത്മജൻ സ്വാഗതവും സോമൻ എം എം നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button