ലോകകപ്പ് ഫൈനല്‍ ‘ലഹരി’യില്‍ കോളടിച്ച് ബെവ്‌കോ; വിറ്റത് 50 കോടിയുടെ മദ്യം

ലോകകപ്പ് ഫൈനല്‍ ദിനം ഫുട്‌ബോള്‍ ‘ലഹരി’യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. തിരൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്‌ലെറ്റിലാണ്. ഇവിടെ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ 36 ലക്ഷം രൂപയുടെ മദ്യവും വില്‍പ്പന നടത്തി. 

 

Comments
error: Content is protected !!