KOYILANDILOCAL NEWS
ലോകകപ്പ് മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ
ലോകകപ്പിൽ അർജന്റീന – സൌദി അറേബ്യ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ. ഇന്ന് 3.30ന് ശേഷം അവധി നൽകാനാണ് തീരുമാനം. വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി. മത്സരം കാണാൻ സ്കൂൾ നേരത്തെ വിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകർക്ക് നിവേദനം നൽകിയിരുന്നു.
Comments