സ്മാര്‍ട്ടായി കൊയിലാണ്ടി നഗരസഭ

 കൊയിലാണ്ടി നഗരസഭയില്‍ കറന്‍സിയില്ലാതെ  പണമിടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനത്തിന്റെയും നികുതി ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം  നഗരസഭാ ചെയര്‍മാന്‍ അഡ്വക്കേറ്റ്  കെ. സത്യന്‍ നിര്‍വഹിച്ചു. മുഴുവന്‍ ആളുകളും  ഓണ്‍ലൈന്‍ സംവിധാനം
പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
 എല്ലാ തരം പണമിടപാടുകളും ഇനിമുതല്‍ കറന്‍സിയില്ലാതെ സൈ്വപിംഗ് മെഷീന്‍ വഴി സ്വീകരിക്കുന്നതിനുള്ള സംവിധാനവും നഗരസഭയില്‍ ഒരുക്കി. ഇതിന്റെ ഭാഗമായി നഗരസഭയില്‍ പി.ഒ.എസ്  സൈ്വപിംഗ് മെഷീന്‍ വഴി വിവിധ ഫീസുകള്‍, വാടക,  നികുതി, ഗുണഭോക്തൃ വിഹിതങ്ങള്‍ എല്ലാം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താം. നഗരസഭയിലെ   ഫ്രണ്ട് ഓഫീസിലെ ക്യാഷ് കൗണ്ടറിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.
 ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ലഭിക്കും. ചടങ്ങില്‍ നഗരസഭാ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനോജ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!