ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ പുസ്തകം എത്തിച്ച് യുവജന വായനശാല
ലോക്ക് ഡൗണ്‍ കാലത്ത് പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് വായന ശീലം വളര്‍ത്തുവാന്‍ അഴിയൂരിലെ പത്താം വാര്‍ഡിലെ യുവജന വായാന ശാല കൊളരാട് മുന്നോട്ട് വന്നു. ആദ്യഘട്ടത്തില്‍ പത്താം വാര്‍ഡിലെ 250 വീടുകളിൽ 8000 പുസ്തകങ്ങള്‍ എത്തിക്കും. തുടര്‍ന്ന് മറ്റ് ലൈബ്രറികളുടെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഘട്ടം ഘട്ടമായി പുസ്തകം ലഭ്യമാക്കും. കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങളാണ് വീട്ടില്‍ ലഭിക്കുക. ലൈബ്രറി കൗണ്‍സിൽ അംഗീകാരമുള്ള ലൈബ്രറിയുടെ കൈവശമുള്ള പുസ്തകങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തും. സമൂഹത്തില്‍ വായാന ശീലം സൃഷ്ടിക്കുകയും ലോക്ക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ സര്‍ഗാത്മകത വളര്‍ത്തുകയുമാണ് ലക്ഷ്യം. ലൈബ്രേറിയന്‍മാരായ സീന, സരസ്വതി എന്നിവരാണ് പുസ്തകങ്ങള്‍ ശുചിത്വം ഉറപ്പ് വരുത്തി വീടുകളില്‍ എത്തിക്കുക. ഒരാഴ്ചക്കകം പുസ്തകം തിരിച്ച് നല്‍ക്കണം. ഇതിനായി രജിസ്റ്റര്‍ സൂക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള വീടുകളില്‍ പുസ്തകം നല്‍കില്ല. പത്താം വാര്‍ഡ് മെംബര്‍ പി.പി.ശ്രീധരൻ പരിപാടി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് സെകട്ടറി ടി.ഷാഹുല്‍ ഹമീദ്, വായാന ശാല പ്രവര്‍ത്തകരായ പി.പി.രാഘവന്‍, പ്രകാശന്‍ മാസ്റ്റര്‍, ശോഭന ടീച്ചർ, രാമകൃഷ്ണന്‍ മാസ്റ്റര്‍, സലീഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.