റെയില്‍വെ സ്‌റ്റേഷനുകളിലെ ഭക്ഷണ വിലയില്‍ വര്‍ധനവ്

 

റെയില്‍വെ സ്‌റ്റേഷനുകളിലെ ഭക്ഷണ വിലയില്‍ വര്‍ധനവ്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് വില വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കില്‍ 20 രൂപയും ഊണിന് 95 രൂപയും നല്‍കണം. നേരത്തെ പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55 ഉം.

മുട്ടക്കറി 32 ല്‍ നിന്ന് 50 രൂപയായി ഉയര്‍ന്നു. കടലക്കറി 28 രൂപയില്‍ നിന്ന് 40 ലേക്കും ചിക്കന്‍ ബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25 ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80 ഉം വെജിറ്റബിള്‍ ബിരിയാണിക്ക് 70 ഉം നല്‍കണം. ഭക്ഷണത്തിന്റെ പുതുക്കിയ വില 24 -ാം തിയ്യതി മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് റെയില്‍വേ പാലക്കാട് ഡിവിഷന്‍ പിആര്‍ഒ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയാണ് പുതുക്കിയ വില.

Comments

COMMENTS

error: Content is protected !!