Uncategorized
ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചന നൽകി കെ മുരളീധരൻ
ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചന നൽകി എം പിയായ കെ.മുരളീധരൻ രംഗത്ത്. കെ കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ട്. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പാവങ്ങളെ സി.പി.എമ്മിന് വേണ്ട. അതാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
Comments