Uncategorized
ലോക പഞ്ചഗുസ്തി മത്സരത്തിൽ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഫ് നാലാം സ്ഥാനത്ത്
കൊയിലാണ്ടി: കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംമ്പൂരിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ കൊയിലാണ്ടി സ്വദേശിയായ വിമൽ ഗോപിനാഥ് നാലാം സ്ഥാനത്തെത്തി അഭിമാനകരമായ നേട്ടം കരസ്ഥമാക്കി.86 കിലോ വിഭാഗത്തിലാണ് ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.
സ്വീഡന്റെ കെന്റ് ആന്റേഴ്സൺ, കാനഡയുടെ കെഞ്ചിയോ ഷിയോക്ക, ഗ്രീസിന്റെ ദിമിത്രിയോസ് ഫില്ലികിഡിൽ എന്നിവരുമായി പൊരുതിയാണ് ഇദ്ദേഹം നാലാം സ്ഥാനം ഉറപ്പിച്ചത്.
38 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഈ അന്തർദേശീയ മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ഇന്റർനേഷണൽ ആം റസലിങ് ഫെസറേഷനും ബോർഡ് ഓഫ് കണ്ടട്രോൾ ഫോർ ആം റസലിംഗ് ഇൻ ഇന്ത്യയും ചേർന്നാണ് ലോക മത്സരം സംഘടിപ്പിച്ചത്.
ബംഗളൂരുവിലെ ലോവിസ് കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ വിമൽ ഗോപിനാഥ്, കൊയിലാണ്ടിയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. ഗോപിനാഥിന്റെയും പത്മയുടെയും മകനാണ്.
Comments