KOYILANDILOCAL NEWS
ലോക ഭിന്നശേഷി ദിനാചരണം നടത്തി
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സാന്ത്വനം ചേമഞ്ചേരിയുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനാചാരണവും സ്നേഹാദരവും കാപ്പാട് ശാദി മഹലിൽ നടന്നു.
പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശുക്കൂർ തനിമ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ അഭയം ചേ മഞ്ചേരി സ്പെഷ്യൽ സ്കൂൾ പ്രസിഡന്റ് എംസി മമ്മദ് കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി സത്യൻ മാടഞ്ചേരി എന്നിവരെ വികസന സമിതി ആദരിച്ചു.
സി പി അബ്ദുൽ റഷീദ് പൂനൂർ, എംസി മമ്മദ് കോയ മാസ്റ്റർ, സത്യൻ മാടഞ്ചേരി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് മെമ്പർ എം പി മൊയ്‌ദീൻ കോയ സ്വാഗതവും ലത്തീഫ് ചാരുത നന്ദിയും പറഞ്ഞു.
Comments