ഇ കെ പി അനുസ്മരണ പരിപാടികൾ ശ്രദ്ധേയം.

കൊയിലാണ്ടി: കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖനും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന ഇ. കെ.പത്മനാഭന്റെ പതിനേഴാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യു. രാജീവൻ മാസ്റ്റർ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ,മനോജ് പയറ്റ് വളപ്പിൽ , നടേരി ഭാസ്ക്കരൻ , രാജൻ കെ.കെ., മോഹനൻ അണേല,ഒ.വി പ്രസാദ് എന്നിവർ പങ്കെടുത്തു.

വൈകീട്ട് കുറുവങ്ങാട് ശക്തീ തിയേറ്റേഴ്സ് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ ഇകെപി സ്മാരക കലാപുരസ്കാരത്തിനർഹനായ പ്രശസ്ത ചിത്രകാരൻ സായിപ്രസാദിന് അവാർഡ് നൽകും. ചിത്രകാരനും കവിയുമായ യുകെ രാഘവനാണ് അവാർഡ് സമ്മാനിക്കുക. മറ്റ് കലാസാഹിത്യ പരിപാടികളും അരങ്ങേറും

Comments

COMMENTS

error: Content is protected !!