ലോക സാക്ഷരത ദിനം ആഘോഷിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കണ്ണൻകടവ് ജി എഫ്‌ എൽ പി സ്കൂളിന്റെ സഹകരണത്തോടെ ലോക സാക്ഷരത ദിനം ആഘോഷിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എം.പി മൊയ്‌തീൻകോയ അധ്യക്ഷത വഹിച്ചു.

 

ചടങ്ങിൽ മുതിർന്ന സാക്ഷരത പ്രവർത്തക പി.പി വാണിയെ ബ്ലോക്ക് പ്രസിഡന്റ് ആദരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റസിന ഷാഫി, വാർഡ് കൺവീനർ എ.ടി ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ടി ജോർജ്ജ് സ്വാഗതവും അധ്യാപകൻ ഇ നന്ദകുമാർ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!