CALICUTLOCAL NEWS

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ നടത്തിവന്ന സമരം പിൻവലിച്ചു

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 12 ദിവസമായി എൻജിഒ നടത്തിവന്ന സമരം പിൻവലിച്ചു. 10 വില്ലേജ് ഓഫീസർമാരുടെ സ്ഥലംമാറ്റം പിൻവലിക്കാമെന്ന കളക്ഉടറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമരം മൂലം നഷ്ടമായ സമയം നികത്താൻ അധികസമയം ജോലി ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു.

ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം നടത്തിയിരുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫീസർമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ജീവനക്കാർ കൂട്ടത്തോടെ സമരത്തിനിറങ്ങുകയായിരുന്നു. 12ദിവസത്തെ സമരത്തിനു ശേഷമാണ് പ്രശ്‌നം ഒത്തു തീർപ്പായത്.

ഒരു തസ്തികയിൽ മൂന്ന് വർഷം ഇരിക്കുക പോലും ചെയ്യാത്തവരെ ഒരുമിച്ച് സ്ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പ്രതികാരനടപടിയെന്നോണം സ്ഥലംമാറ്റിയെന്നാണ് യൂണിയൻ ആരോപിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button