ല്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഒരു കോർപ്പറേഷനിലും 7 മുനിസിപ്പാലിറ്റികളിലും 70 പഞ്ചായത്തുകളിലും മില്ലറ്റ് കൃഷി ആരംഭിക്കും
ഉള്ളിയേരി: മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഒരു കോർപ്പറേഷനിലും 7 മുനിസിപ്പാലിറ്റികളിലും 70 പഞ്ചായത്തുകളിലും മില്ലറ്റ് കൃഷി ആരംഭിക്കും. ഇവിടങ്ങളിൽ രൂപീകരിക്കുന്ന കർഷക കൂട്ടായ്മകൾ കൃഷിവകുപ്പിന്റെ സഹായത്തോടെയും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചും ആവും കൃഷി ചെയ്യുക. ഒക്ടോബർ മാസത്തിലാവും വിത്തിടുക.കൃഷിക്ക് ആവശ്യമായ വിത്തുകൾ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ സംഘടന ലഭ്യമാക്കും. ജീവിതശൈലി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഉപകരിക്കുന്ന മില്ലറ്റ്കൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി പ്രചാരണ പ്രവർത്തനങ്ങളും നടത്തും.
മില്ലറ്റ് കർഷകരെയും പ്രചാരകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള താലൂക്ക് തല കൺവെൻഷനുകൾ 12ന് ശനിയാഴ്ച കൊയിലാണ്ടിയിലും 15ന് ചൊവ്വാഴ്ച വടകരയിലും 20ന് ഞായറാഴ്ച കോഴിക്കോടും 26ന് ശനിയാഴ്ച താമരശ്ശേരിയിലും നടക്കും. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സെക്രട്ടറി സെഡ് എ സൽമാൻ, ഖജാൻജി സനേഷ് കുമാർ, ബേബി ഗീത, ഉണ്ണികൃഷ്ണൻ പേരാമ്പ്ര, മുഹമ്മദ് പുതുശ്ശേരി, ദിനേശ് കാക്കൂർ, വി പി ഷിജി, ഡോ. സനിൽകുമാർ, എം വി ജെ നാഥൻ, ഡോ. മുഹമ്മദലി മാടായി, ഉദയകുമാർ, സത്യൻ കായണ്ണ, പി പി ശശീന്ദ്രൻ, ഡോ. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.