CALICUTDISTRICT NEWS
വടകരയിലെ അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു
വടകര അഴിയൂരില്‍ ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി.പി അബ്ദുള്‍ റഷീദാണ് (39) മരിച്ചത്.
ബുധനാഴ്ച്ച വൈകുന്നേരം 5.35 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സും മരച്ചീനി കയറ്റി പോവുകയായിരുന്ന മിനിലോറിയുമാണ് അപകടത്തില്‍പെട്ടത്. അമിത വേഗത്തില്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മിനിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.
പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലും മാഹി ഗവണ്‍മെന്റ് ആശുപത്രിയിലേക്കും മാറ്റി.
Comments