Uncategorized
വടകരയില്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു
വടകരയില്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. മത്സരയോട്ടത്തിനിടെ മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
നിറയെ യാത്രക്കാരുമായി പോയ ബസ് റോഡിലെ ബ്ലോക്ക് മറികടക്കുന്നതിന് റോഡില്‍ നിന്നും മാറി സൈഡിലൂടെ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബസിലുള്ള യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് അറിയിച്ചു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന ഭാഗത്തുകൂടി പോയ ബസിന്റെ മുന്‍വശമാണ് ചെളിയില്‍ താഴ്ന്നത്.
Comments