DISTRICT NEWSVADAKARA
വടകരയിൽ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു
വടകര: പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിന് സമീപം ട്രെയിനിടിച്ചു സ്ത്രീ മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ താരേമ്മൽ ഇസ്മയിലിൻ്റെ ഭാര്യ ജമീല (60) യാണ് മരിച്ചത്. പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിന് സമീപത്തുള്ള മാധവം പെട്രോൾ പമ്പിന് പിറകിലെ ട്രാക്കിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് മരണം സംഭവിച്ചത്.
വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Comments