കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലെ  അങ്കണവാടികള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലെ  അങ്കണവാടികള്‍ക്ക് സൗജന്യമായി എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.
മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അധ്യക്ഷനായി. കോര്‍പ്പറേഷന്‍ പരിധിയിലെ നാലു പ്രോജക്ട് ഏരിയകളിലായുള്ള 543 അങ്കണവാടികളെ പ്രതിനിധീകരിച്ച് എട്ട് അധ്യാപികമാര്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഏറ്റുവാങ്ങി.
കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ ബോസ് ജേക്കബ് കെ.എസ്.ഇ.ബി യുടെ ഊര്‍ജ്ജ കേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ കെ.സി.ശോഭിത, പി.കെ.നാസര്‍, മോയ്യിന്‍കുട്ടി, തുഷാര, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി ശ്രീ.ബിനു ഫ്രാന്‍സിസ് നന്ദി പറഞ്ഞു.
Comments

COMMENTS

error: Content is protected !!