വടകര കല്ലേരിയിൽ സിപിഐഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിനു ശേഷം കാർ അഗ്നിക്കിരയാക്കി

വടകര: കല്ലേരിയിൽ സിപിഐഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിനു ശേഷം കാർ അഗ്നിക്കിരയാക്കി. ഒന്തമൽ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ അയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.

സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കി അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡിവൈഫ്‌ഐയുടെ ആരോപണം. ഡിവൈഎഫ്‌ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ സംഘടന ഇയാളെ പുറത്താക്കുകയായിരുന്നു.

 

Comments
error: Content is protected !!