LOCAL NEWS

വടകര നോർത്ത് മേഖലയിൽ സുരക്ഷ പെയിൻ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തമായി വാഹനമായി

വടകര : വടകര നോർത്ത് മേഖലയിൽ പ്രവർത്തിക്കുന്ന സുരക്ഷ പെയിൻ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തമായി വാഹനമായി. റിട്ട. സബ് രജിസ്ട്രാറായിരുന്ന കണ്ണൂക്കരയിലെ എം.പി. നാരായണക്കുറുപ്പിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ സംഭാവനയായി നൽകിയ വാഹനത്തിന്റെ സമർപ്പണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കുടുംബത്തിനുവേണ്ടി ഇ.എം. ദയാനന്ദൻ മന്ത്രിക്ക് താക്കോൽ കൈമാറി. സുരക്ഷയ്ക്കുവേണ്ടി അഭ്യൂദയകാംക്ഷികളായ നാട്ടുകാർ ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. മുഖ്യാതിഥിയായി. വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർമാരായ കെ. ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, കെ. നിഷ, കെ.സി. പവിത്രൻ, ടി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button