നവരാത്രിയുടെ ഭാഗമായി ചെറുവണ്ണൂർ സബർമതി ഫെസ്റ്റ് ഗ്രാമോത്സവം 2022 സംഘടിപ്പിക്കുന്നു.

ചെറുവണ്ണൂർ: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ചെറുവണ്ണൂർ സബർമതി ഫെസ്റ്റ് ഗ്രാമോത്സവം 2022 സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ 10 ദിവസം നീണ്ടുനിൽക്കുന്ന കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. കഥകളി, സംഗീത കച്ചേരി, സോപാനസംഗീതം, തുള്ളൽ, നാടൻപാട്ട്, നാടകം, നൃത്ത പരിപാടികൾ, മാജിക് ഷോ കവിയരങ്ങ്, സാംസ്കാരിക സദസ്സ് , പുസ്തക പ്രകാശനം, സാംസ്കാരിക ഘോഷയാത്ര, 101 വാദ്യ കലാകാരന്മാർ അണിനിരക്കുന്ന വാദ്യഘോഷം തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടക്കും.

പരിപാടിയുടെ നടത്തിപ്പിന് വേണ്ടി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എൻ കെ വത്സൻ അധ്യക്ഷത വഹിച്ചു. അജയ് ഗോപാൽ പരിപാടികൾ വിശദീകരിച്ചു. സത്യൻ മേപ്പയൂർ, പി മോനിഷ പി കെ എം ബാലകൃഷ്ണൻ സമീർ എം എം  കനോത്ത് കുഞ്ഞബ്ദുള്ള ,വിജയൻ ആവള, മനോജ് രാമത്ത്, ശിവദാസൻ എം, നൗഫൽ കെ കെ , വി കെ മൊയ്തു, പാലിശ്ശേരി കുഞ്ഞമ്മദ് , പി കെ സുരേഷ് , ബിജു മലയിൽ, എ കെ ഉമ്മർ, ശശി പൈതോത്ത് , വി എം നാരായണൻ, സുനിൽകുമാർ കെ ബി, ജിനിൽ കെ കെ,  ഷാനവാസ് കൈവേലി, പി നരേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എൻ കെ. വത്സൻ (ചെയർമാൻ), പി കെ എം ബാലകൃഷ്ണൻ, കെ പി  കുഞ്ഞികൃഷ്ണൻ , ഹരിദാസൻ ടി എം , രാജൻ കെ, പാലിശ്ശേരി കുഞ്ഞമ്മദ്, നൗഫൽ കെ കെ, വിജയൻ ആവള നിതീഷ് പി സി, പി കെ സുരേഷ് (വൈസ് ചെയർമാൻമാർ) , സമീർ എം എം (ജനറൽ കൺവീനർ), കനോത്ത് കുഞ്ഞബ്ദുള്ള ബിജു മലയിൽ , ഫൈസൽ പി ജിനിൽ കെ കെ (ജോയിൻ കൺവീനർമാർ ) സുനിൽകുമാർ കെ ബി ട്രഷറർ എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Comments

COMMENTS

error: Content is protected !!