CALICUTDISTRICT NEWS
വടകര പൂവാടന്‍ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
റെയില്‍വെ അടിപ്പാത നിര്‍മാണം നടക്കുന്ന പൂവാടന്‍ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മത്സ്യ തൊഴിലാളി മരിച്ചു. കുരിയാടി കോയാന്റെ വളപ്പില്‍ കെ.വി.രജീഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ ഏഴരക്കാണ് സംഭവം.
പൂവാടന്‍ഗേറ്റില്‍ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ പോലും ബുദ്ധിമുട്ടിയാണ് പോകുന്നത്. സമീപത്തെ മറ്റൊരു വഴിയിലൂടെ നടന്നു റെയില്‍പാത കടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്. തെറിച്ചുവീണ രജീഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പരേതനായ കെ.വി.സഹദേവന്റെ മകനാണ്. അമ്മ: വിമല.
Comments