DISTRICT NEWS

വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് മൂന്‍കൂര്‍ ജാമ്യം

 

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് മൂന്‍കൂര്‍ ജാമ്യം. എസ് ഐ നിജീഷ്, എ എസ് ഐ അരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജീഷ്, ഗിരീഷ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്.

സജീവനെ പൊലീസ് മര്‍ദിച്ചെന്നും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരും സസ്‌പെന്‍ഷനിലാണ്. സജീവനെ മര്‍ദിച്ചതിനെ എസ് ഐ നിജീഷിനും പ്രജീഷിനുമെതിരെ കേസെടുത്തിട്ടുമുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button