വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘തളിർക്കട്ടെ പുതുനാമ്പുകൾ’ എന്ന പേരിൽ വിത്തുരുളകൾ വിതച്ചു

പാലേരി: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ  എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘തളിർക്കട്ടെ പുതുനാമ്പുകൾ’ എന്ന പേരിൽ വിത്തുരുളകൾ വിതച്ചു.

അതിജീവനം സപ്തദിന ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർ നിർമ്മിച്ച വിത്തുരുളകൾ (Seed balls) ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ജലസേചന വകുപ്പിന്റെ കീഴിലുള്ള ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രമായ മണിയമ്പ്ര പച്ചതുരുത്തിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി വിത്തുരുളകൾ വിതറി ഉദ്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി അശോകൻ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി നിധീഷ് ആനന്ദവിലാസം പരിസ്ഥിതി പ്രവർത്തകനായ സി ഡി  പ്രകാശൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ ബി കവിത സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ സീന നന്ദിയും പറഞ്ഞു. അധ്യാപകരായ പി കെ ഷനീഷ് , പി എം നവാസ്, ഇ ബിന്ദു , എം രേഖ എന്നിവരും സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!