വനം അദാലത്ത് ആഗസ്റ്റ് 19  ന്

കോഴിക്കോട് ജില്ലയിലെ വന അദാലത്ത് ആഗസ്റ്റ് 19  ന് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ രാവിലെ 10 മണി മുതല്‍ നടത്തും. അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുളള  വനം സംബന്ധമായ എല്ലാ ആവലാതികളും സമര്‍പ്പിക്കാം. അപേക്ഷ  ബന്ധപ്പെട്ട രേഖകള്‍  സഹിതം ശരിയായ മേല്‍ വിലാസവും  ഫോണ്‍ നമ്പറും ഉള്‍പ്പെടെ കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (0495 2374450), കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0496 2598320), പെരുവണ്ണാമുഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0496 2666788), താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0495 2223720), കോഴിക്കോട് ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, മാത്തോട്ടം (0495 2414702), ഗവ. ടിമ്പര്‍ ഡിപ്പോ, ചാലിയം (0495 2472995), സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍, മാത്തോട്ടം, കോഴിക്കോട് (0495 2416900), വടകര സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച് (0495 2522900) എന്നീ ഓഫീസുകളില്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ &ഇ) അറിയിച്ചു.
Comments

COMMENTS

error: Content is protected !!