Uncategorized

വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകളുടെ ഫിറ്റ്‌നെസ് പരിശോധിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശം

വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകളുടെ ഫിറ്റ്‌നെസ് പരിശോധിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രൻ നിര്‍ദേശിച്ചു. താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ  ബോട്ടപകടത്തെ തുടര്‍ന്ന്  ബോട്ടുകളുടെ ഫിറ്റ്‌നെസ് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. വനം വകുപ്പ് മേധാവി ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.

സുരക്ഷയില്ലാത്ത ബോട്ടുകളില്‍ വിനോദസഞ്ചാര യാത്ര തുടരുന്നത് പതിവ് കാഴ്ചയാണ്. ആവശ്യമായ സരുക്ഷാ മുന്നൊരുക്കങ്ങള്‍ പാലിക്കാതെയാണ് യാത്രകള്‍ നടക്കുന്നത്.

ഒരു ബോട്ടില്‍ കയറാവുന്നതിലും അധികം ആളുകളുമായി നടത്തുന്ന സവാരി അപകടം ക്ഷണിച്ചു വരുത്തുനെന്ന് അറിയാമെങ്കിലും ഇവയൊക്കെ കാറ്റില്‍ പറത്തിയാണ് യാത്രകള്‍ പുരോഗമിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button