KOYILANDILOCAL NEWS
വനം വകുപ്പ് മനുഷ്യർക്കും പരിഗണന നൽകണം
പേരാമ്പ്ര: വന്യജീവികൾക്ക് മാത്രമല്ല ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വനംവകുപ്പിന് കഴിയണമെന്ന് കേരള കോൺഗ്രസ് (എം) ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവികൾ നശിപ്പിച്ച കൃഷിയുടെ നഷ്ടപരിഹാരം ഇതുവരെ കർഷകന് ലഭ്യമായിട്ടില്ല. കർഷകന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു.
മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി സുരേന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.വി. മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബേബി കാപ്പുകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ശ്രീധരൻ മുത്തുവണ്ണാച്ച, ജോർജ് ഫിലിപ്പ്, സജീഷ് കോശി, കെ.കെ .അബ്ദുള്ള, പി.ടി. മുഹമ്മദ്, പ്രകാശ് കുമ്പളം, ഇ.കെ .ലത്തീഫ് എന്നിവർ സംസാരിച്ചു.
Comments