ANNOUNCEMENTS
വനിതകള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്മെന്റ് സെന്ററും സംയുക്തമായി വനിതകള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നല്‍കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകള്‍ക്കാണ് പരിശീലനം. 40 ദിവസത്തെ ജനറല്‍ പി.എസ്.സി മത്സര പരീക്ഷാ പരിശീലനമാണ് നല്‍കുക. ഒക്ടോബര്‍ 10 ന് ക്ലാസുകള്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ സെപ്തംബര്‍ 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ പ്ലസ്ടുവോ അതിന് മുകളില്‍ യോഗ്യതയുള്ളവരും ബി.പി.എല്‍ വിഭാഗക്കാരും ആയിരിക്കണം. ഫോണ്‍-0496-2615500.
Comments