വനിതാദിനത്തോടനുബന്ധിച്ച്‌ സ്ത്രീകള്‍ക്ക് പ്രത്യേക ടൂര്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി

വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച്‌ എട്ട് മുതല്‍ 13-വരെ കെ.എസ്.ആര്‍.ടി.സി വനിതായാത്രാ വാരം നടത്തുന്നു.

അടുത്തകാലത്തായി കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിനോദസഞ്ചാര ട്രിപ്പുകള്‍ ക്രമീകരിച്ച്‌ നല്‍കുന്നതാണ്.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 56 ട്രിപ്പുകളാണ് ക്രമീകരിച്ചിട്ടുണ്ട്. ഏകദിന യാത്രകളാണ് കൂടുതലായുമുള്ളത്. ഇതിനുപുറമേ, ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടര്‍മാരുടെ സേവനവും സുരക്ഷയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണവും ഉണ്ടാവും. ഭക്ഷണം ഉള്‍പ്പെടെയുള്ളവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!