വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച സംഭവം ;കൊയിലാണ്ടി താലൂക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു

കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രതിയുടെ വൈദ്യ പരിശോധനക്കിടെ ഡോക്ടർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിൽ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും പ്രതിഷേധിച്ചു.

നഗരത്തിൽ നടത്തിയ പ്രധിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോക്ടർ മുഹമ്മദ്‌ അഫ്സൽ, ഡോ: സന്ധ്യ കുറുപ്പ്, ഡോ: ഷീല ഗോപാലകൃഷ്ണൻ, ഡോ: സുജിത് കുമാർ, ലേസെക്രട്ടറി റീന ആർ ടി ,നഴ്സിംഗ് സുപ്രണ്ട് ഷജില കെ, സി സി സതീശൻ സീനിയർ ക്ലാർക്ക്, ഹെഡ് നേഴ്സ് ജൂബിലി സി എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!