Uncategorized
വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി
വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഓരോരുത്തരുടെയും ഇഷ്ടത്തിന് സ്റ്റോപ്പനുവദിച്ചാൽ എക്സ്പ്രസ് ട്രെയ്ൻ എന്ന സങ്കൽപ്പം ഇല്ലാതാകും. മാത്രമല്ല, ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേയാണെന്നും കോടതി ഉത്തരവിൽ പറയുന്നു.
തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
Comments