CRIMEDISTRICT NEWS

കെ എസ് ആർ ടി സി യിൽ കടത്താൻ ശ്രമിച്ച അൻപത് കുപ്പി മാഹിമദ്യം പിടികൂടി.

പയ്യോളി : കെ എസ് ആർ ടി ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 25 ലിറ്റർ മാഹി മദ്യം എക്സൈസ് പാർട്ടി പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശിയായ പ്രകാശൻ എന്നയാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് പെട്രോൾ പാർട്ടി, ബസ്സ് പരിശോധിച്ച് പ്രകാശനെ മദ്യവുമായി പയ്യോളി സ്റ്റാന്റിൽ വെച്ച് പിടികൂടുകയായിരുന്നു. കെ.എൽ15 എ 2279 സർക്കാർ ബസ്സിലാണ് പ്രകാശൻ മദ്യം കടത്തിയത്. തമിഴ്നാട്ടിലെ കടലൂർ സ്വദേശിയാണിയാൾ.

പ്രീവന്റീവ് ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിൽ സി.വിജയൻ, പി ഒ (ജി) അബ്ദുൽബഷീർ, സിഇഒ. വിചിത്രൻ, ഡബ്യു സി ഇ ഒ, ബി എൻ എസ് ഷൈനി എന്നിവരാണ് എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button