Uncategorized

വന്യമൃഗശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

വന്യമൃഗശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. റേഞ്ച് ഓഫീസര്‍മാര്‍ മുതല്‍ മുകളിലുള്ള വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

ഈ നിര്‍ദേശം കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയാന്‍ ഒരാഴ്ച സമയം നല്‍കും. അതിനുശേഷവും വീഴ്ച വരുത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button