ദേശീയ വിരവിമുക്ത ദിനം മോപ്പ് റൗണ്ട് ഇന്ന്(മാർച്ച്‌ 3)


ദേശീയ വിരവിമുക്ത ദിനത്തിന്റെ മോപ്പ് അപ്പ് ഇന്ന്(മാർച്ച്‌ 3) നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. വിരവിമുക്ത ദിനമായ ഫെബ്രുവരി 25ന് ആൽബന്റസോൾ ഗുളിക ലഭിക്കാത്ത ഒരു വയസ്സു മുതൽ 19 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും സ്കൂൾ,  അങ്കണവാടി തലത്തിൽ  ഇന്ന് ഗുളിക നൽകും. ഒന്നു മുതൽ രണ്ടു വയസ്സു വരെയുള്ള കുട്ടികൾ പകുതി ഗുളികയും (200mg) രണ്ടു മുതൽ 19 വയസ്സു വരെയുള്ള കുട്ടികൾ ഒരു ഗുളികയും (400mg) ആണ് കഴിക്കേണ്ടത്. സ്കൂളിലോ   അങ്കണവാടിയിലോ  പോകാത്ത കുട്ടികളെ ആശാ പ്രവർത്തകർ കണ്ടെത്തി അങ്കണവാടികളിൽ എത്തിച്ച് ഗുളിക നൽകും. ഫെബ്രുവരി 25ന് ഗുളിക കഴിക്കാത്ത മുഴുവൻ കുട്ടികളും ഇന്ന് നടക്കുന്ന മോപ്പ് അപ്പ് ദിനത്തിൽ ഗുളിക കഴിച്ചുവെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!