KERALA
വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
![](https://calicutpost.com/wp-content/uploads/2020/01/e78fb3424589ff6cff0ad8fdbb3ab44a-300x157.jpg)
വയനാട്ടിൽ ആശങ്കപടർത്തി വീണ്ടും ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.
തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് ഇന്നലെ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് ഇതേ പ്രദേശവാസികളായ 28കാരിക്കും 60കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. എസ്‌റ്റേറ്റിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ കുരങ്ങുശല്യം രൂക്ഷമാണ്.
കഴിഞ്ഞമാസം പ്രദേശത്ത് ചത്ത നിലയിൽ കുരങ്ങിനെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേർക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി പടരുന്നതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം ജില്ലയിൽ ഏഴ് പേർ കുരങ്ങുപനി ബാധിച്ച് ചികിത്സ തേടുകയും രണ്ട് മരിക്കുകയും ചെയ്തിരുന്നു
Comments