KERALAUncategorized
വയനാട്ടിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസു കാരി മരിച്ചു
കടുത്ത പനിമൂലം ചികിത്സയിലായിരുന്ന നാല് വയസു കാരി മരിച്ചു. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ തൃശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും, അഖിലയുടേയും മകൾ രുദ്രയാണ് മരിച്ചത്.
കടുത്ത പനിയെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാൽ ആദ്യം വയനാട് മെഡിക്കൽ കോളേജിലും, തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
എടയൂർകുന്ന് എൽ.പി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായിരുന്നു. സംസ്കാരം ഇന്ന് വൈ കുന്നേരം ആറ് മണിക്ക് തൃശിലേരി ആനപ്പാറ ശാന്തികവാടത്തിൽ നടത്തും.
Comments