കൊയിലാണ്ടിയിൽ ഫിബ്രവരി 17 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കന്ററി (വൊക്കേഷണൽ) വിഭാഗം കരിയർ ഗൈഡൻസ് ആൻറ് കൗൺസിലിങ് സെൽ വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഇ എംഎസ്  ടൗൺഹാളിൽ 2024 ഫിബ്രവരി 17 ന് തൊഴിൽമേള  സംഘടിപ്പിക്കുന്നു.
കോഴിക്കോട്,  വയനാട് ജില്ലകളിലെ വിഎച്ച്എസ്ഇ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങിയ ഉദ്യോഗാർത്ഥികൾക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്.  വിഎച്ച്എസ്ഇ കോഴ്സ് അല്ലാതെ മറ്റു കോഴ്സ് പഠിച്ച ഉദ്യോഗാർത്ഥികൾക്കും അവസരമുണ്ട്. 40 വയസ്സാണ് പ്രായപരിധി. വ്യത്യസ്ത മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ തൊഴിൽ നൽകാനായി എത്തുന്നു. 1500 ൽ അലധികം ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളെ തൊഴിൽദാതാക്കൾ നേരിട്ട് അഭിമുഖം നടത്തിയാണ് ജോലി നൽകുന്നത്.
ഫെബ്രുവരി 17ന്  രാവിലെ 9. 30ന് കൊയിലാണ്ടി എം എൽ എ  കാനത്തിൽ ജമീല തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹയർ സെക്കൻഡറി (വൊക്കേഷണൽ) വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ  അപർണ വി ആർ,  കൊയിലാണ്ടിയിലെ മറ്റ് പൗര പ്രമുഖരും മഹത് വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു.
വലിയ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന ഇക്കാലയളവിൽ തൊഴിൽ അന്വേഷകർക്ക് ആശ്വാസമാകുന്ന ഈ തൊഴിൽമേളയുടെ വിശദാംശങ്ങൾ അഭ്യുദയകാംക്ഷികളിലേക്ക് എത്തിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്യാൻ താഴത്തെ വെബ് പോർട്ടൽ ഉപയോഗിക്കുക. https://thozhilportal.in/jobfairkoyilandy/registration.php
Comments
error: Content is protected !!