DISTRICT NEWS

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം ; തോൽപ്പെട്ടി വന്യജീവി സങ്കേതത്തിനടുത്ത് വഴിയോര കച്ചവട സ്ഥാപനങ്ങൾ തകർത്തു

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിനടുത്ത് വഴിയോര കച്ചവട സ്ഥാപനങ്ങൾ തകർത്തു. ഇന്ന് പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വഴിയോര കച്ചവടം നടത്തുന്ന മൂന്ന് കടകൾ പൂർണമായി നശിപ്പിച്ചു. ബാലൻ, കമല, കുട്ടപ്പൻ എന്നിവരുടെ കടകളാണ് നശിച്ചത്. കഴിഞ്ഞയാഴ്ച സുലൈമാൻ എന്നയാളുടെ കടയും കാട്ടാന നശിപ്പിച്ചിരുന്നു.

തോൽപ്പെട്ടി വന്യജീവി സങ്കേതത്തിനടുത്തെ ഫോറസ്റ്റ് സ്റ്റേഷന്റെ തൊട്ടുമുൻപിലാണ് സംഭവമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നുമാരോപിച്ച് പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button