LOCAL NEWS
വയലടയിൽ ശക്തമായ കാറ്റിലും മഴയിലും മരംകടപുഴകിവീണ് കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻവശം തകർന്നു.
ബാലുശ്ശേരി : വയലടയിൽ ശക്തമായ കാറ്റിലും മഴയിലും മരംകടപുഴകിവീണ് കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻവശം തകർന്നു. ഡ്രൈവറും കണ്ടക്ടറും മൂന്നുയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈകീട്ട് 5.45- ഓടെയാണ് അപകടം.വയലടനിന്ന് ബാലുശ്ശേരി വഴി താമരശ്ശേരിക്കു പോകുന്ന ബസിനുമുകളിൽ തോരാടിനുസമീപത്തുവെച്ചാണ് മരംവീണത്. വൈകുന്നേരത്തെ മടക്കട്രിപ്പ് ആയതിനാലാണ് യാത്രക്കാർ കുറഞ്ഞത്. മരം ചാഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നുവെന്നും ഡ്രൈവർ വി.പി. രവി പറഞ്ഞു.നാട്ടുകാരെത്തി മരംമുറിച്ചുമാറ്റി നീക്കിയതോടെ ബസ് ബാലുശ്ശേരിവരെ സർവീസ് നടത്തി.
Comments