വയോധികയെ അധിക്ഷേപിച്ച സംഭവം വനിതാകമ്മീഷന്‍ അധ്യക്ഷ സ്ഥാനമൊഴിയണം മഹിളാകോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ഉഷാ ഗോപിനാഥ്

കൊയിലാണ്ടി: വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമൊഴിയണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ഉഷാ ഗോപിനാഥ് ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പി.പി. നാണി അധ്യക്ഷയായി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി, പി. രത്‌നവല്ലി, ശ്രീജറാണി, വി.ടി. സുരേന്ദ്രന്‍, അമല്‍ കൃഷ്ണ, കെ. സരോജിനി, പ്രേമബാലകൃഷ്ണന്‍, കോമളവല്ലി, കെ.വി. റീന തുടങ്ങിയവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!