KOYILANDILOCAL NEWS
പേരാമ്പ്ര ക്യാമ്പ് ആർട്ടിസ്റ്റ് കൂട്ടായ്മ യുദ്ധവിരുദ്ധ ചിത്രപ്രദർശനം സംഘടിപ്പിച്ചു
പേരാമ്പ്ര ക്യാമ്പ് ആർട്ടിസ്റ്റ് കൂട്ടായ്മ ആർട്ടിസ്റ്റ് കൂട്ടായ്മ യുദ്ധവിരുദ്ധ ചിത്രപ്രദർശനം പേരാമ്പ്ര ടാക്സി സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു. ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാർ വരച്ച യുദ്ധവിരുദ്ധ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പി സോമനാഥൻ പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് പ്രസിഡണ്ട് സി കെ കുമാരൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറി കരുണാകരൻ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർ ബി പേരാമ്പ്ര, ദേവരാജ് കന്നാട്ടി എന്നിവർ സംസാരിച്ചു. അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരൻ കെ സി രാജീവൻ ബഷീർ ചിത്രകൂടം , ദീപേഷ് സ്മൃതി, സചിത്രൻ പേരാമ്പ്ര, ബാബു പുറ്റം പൊയിൽ എന്നിവരുടെ രചനകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ഞായറാഴ്ച വൈകീട്ട് സമാപിക്കും
Comments