വര്‍ക്കലയില്‍ അഞ്ചംഗസംഘം റിസോര്‍ട്ട് ജീവനക്കാരനെ മാരകമായി ആക്രമിച്ചു കടലില്‍ തള്ളി

വര്‍ക്കലയില്‍ അഞ്ചംഗസംഘം റിസോര്‍ട്ട് ജീവനക്കാരനെ മാരകമായി ആക്രമിച്ചു കടലില്‍ തള്ളി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമലിനെയാണ് (22) ഗുരുതരമായ പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടിന് സമീപത്ത് എത്തിയ അക്രമിസംഘം ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതുകണ്ട അമല്‍ സംഭവം അന്വേഷിക്കാന്‍ പോയപ്പോഴാണ് ഇയാളെ റിസോര്‍ട്ടിന്റെ സമീപത്തുനിന്ന് വലിച്ചിഴച്ച് കടല്‍ത്തീരത്ത് കൊണ്ടുപോയി ആക്രമിച്ചത്‌. ബിയര്‍ കുപ്പികള്‍ വെച്ച് അമലിന്റെ തലയിലും ദേഹത്തും ശക്തമായി അടിച്ചു.
തലപൊട്ടി രക്തം വാര്‍ന്ന ഇയാളെ കടല്‍തീരത്തെ് മണലില്‍ മൂടിയ ശേഷമാണ് അക്രമികള്‍ പോയത്. അക്രമിസംഘത്തിലൊരാള്‍ ഇതേ റിസോര്‍ട്ടില്‍ മുമ്പ് ജേലി ചെയ്തിട്ടുള്ളയാളാണെന്ന് റിസോര്‍ട്ടിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. ബോധം നഷ്ടപ്പെട്ട് മണലില്‍ കിടന്ന അമലിനെ നാട്ടുകാരാണ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു.
Comments

COMMENTS

error: Content is protected !!