KOYILANDILOCAL NEWS
വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പി ടൗണ്‍ ശുചീകരിച്ചു
നവകേരളം കര്‍മ്മ പദ്ധതി – വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പി ടൗണ്‍ ശുചീകരിച്ചു. രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, നഗരസഭ ശുചീകരണ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
ശുചീകരണ പ്രവര്‍ത്തനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ നഗരസഭയിലെ ചെറു ടൗണുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി ശുചീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അജൈവ -പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്യും. വലിച്ചെറിയല്‍ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് മുഴുവന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വിഷ്ണു എന്‍ എസ്, പ്രജിഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബാബു എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ് സ്വാഗതം പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷീബ ടി കെ , ലിജോയ് എല്‍, ജമീഷ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments