KOYILANDILOCAL NEWS
വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടത്തി
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ പേവിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് , സീനിയർ വെറ്ററിനറി സർജൻ ഡോ ഗീത , വിവിധ വാർഡ് കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ സെപ്തംബർ 13 മുതൽ 15 വരെ തിയതികളിലായാണ് ക്യാമ്പുകൾ നടത്തിയത്. കൊയിലാണ്ടി നഗരസഭയും വെറ്ററിനറി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ ക്യാമ്പുകളിൽ ഇതുവരെ വാക്സിനേഷൻ നടത്താത്ത 75 ഓളം നായകൾക്കാണ് വാക്സിനേഷൻ നടത്തിയത്. വാക്സിനേറ്റർമാരായി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പി.ആർ.മോഹനൻ* , ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ആർ.റെജി പങ്കെടുത്തു.
Comments