വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ടേക്ക് എ ബ്രേക്ക് – വഴിയോര വിശ്രമ കേന്ദ്രം – കൊയിലാണ്ടി നഗരസഭയുടെ കെട്ടിട ഉദ്ഘാടനം, എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമാണിത്. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് , നഗരസഞ്ചയനിധിയിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കൊയിലാണ്ടി ടൗണിനെ കൂടാതെ ആനക്കുളം, കണയങ്കോട് എന്നിവടങ്ങളിൽ കൂടി വൈകാതെ ഇത്തരം കേന്ദ്രങ്ങൾ പ്രാവർത്തികമാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. വഴിയോര വിശ്രമ കേന്ദ്രത്തിൽ നഗരവാസികൾക്കും യാത്രക്കാർക്കും വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. നാപ്കിൻവെന്റിംഗ് മെഷീൻ ,ഡിസ്ട്രോയർ , മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, കോഫി ഷോപ്പ് എന്നിവയും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

നഗരസഭ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി ചെയർമാൻമാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, നിജില, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി കെ അജീഷ്, കൗൺസിലർമാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്, എ ലളിത ,എ അസീസ് തുടങ്ങിയവർക്ക് പുറമേ ടി കെ ചന്ദ്രൻ ,വി വി സുധാകരൻ, പി കെ വിശ്വനാഥൻ, കെ വി സുരേഷ്, ഇ എസ് രാജൻ, സി സത്യചന്ദ്രൻ , ടി കെ രാധാകൃഷ്ണൻ , സുരേഷ് മേലെപുറത്ത്, അമീർഅലി, എം റഷിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ , അസിസ്റ്റന്റ് എഞ്ചനീയർ എൻ ടി അരവിന്ദൻ എന്നിവരും സംബന്ധിച്ചു. വൈസ് ചെയർമാൻ കെ സത്യൻ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ സുരേഷ്കുമാർ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!