വർക്കിംഗ് വുമൺസ് ഹോസ്റ്റൽ പ്രവർത്തന സജ്ജമാക്കണം; എൻ ജി ഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വനിതാ ഘട്ടകപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ചു കുന്നുമ്മൽ ബ്ലോക്ക് ഓഫിസ് കോമ്പൌണ്ടിൽ നിർമ്മിച്ച വർക്കിങ് വുമൺസ് ഹോസ്റ്റൽ തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സതീശൻ ചിറയിൽ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ കെ വിനോദൻ പ്രവർത്തന റിപ്പോർട്ടും ഇ എം രവീന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി കെ സുധീഷ്, എ കെ ഗിരീഷ്, എൻ കെ ഷാജി പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികൾ സതീശൻ ചിറയിൽ (പ്രസിഡണ്ട്), ടി കെ ഗീത, എൻ കെ ഷാജി (വൈസ് പ്രസിഡണ്ടുമാർ), കെ കെ വിനോദൻ (സെക്രട്ടറി), എ കെ ഗിരീഷ്, ടി കെ സുധീഷ് (ജോ: സെക്രട്ടറിമാർ) ഇ എം രവീന്ദ്രൻ ട്രഷറർ, വി ടി കെ പ്രമീള (വനിതാ സബ് കമ്മിറ്റി കൺവീനർ) വി പി രാജീവൻ, സി ജി സജിൽ കുമാർ സംബന്ധിച്ചു.