KERALA

വാക്സിൻ എടുക്കാത്ത 2282 അധ്യാപകർ

സ്‌കൂൾ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ്‌ വാക്‌സിൻ എടുക്കണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കലിനുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായിയെന്നും മന്ത്രി അറിയിച്ചു. 2282 അധ്യാപകർ ഇനിയും വാക്‌സിൻ എടുത്തിട്ടില്ല.

പലരും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടിയാണ് ഒഴിഞ്ഞു മാറുന്നത്. വാക്‌സിൻ എടുക്കാത്ത അധ്യാപകർ തൽക്കാലം സ്‌കൂളിൽ എത്തരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്‌ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

24000 തെർമൽ സ്‌കാനറുകൾ സ്‌കൂളുകൾക്ക് നൽകിയെന്നും സോപ്പ്, ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്‌കൂളുകൾക്ക് അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ‌സ്‌കൂൾ അറ്റകുറ്റപണിക്കായി 10 ലക്ഷം വീതം നൽകും.
നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്‌ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button