ആറുവയസ്സുകാരി കൊല്ലം ചിറ നീന്തികടന്നു

ഒമ്പത് ഏക്കർ വിസ്താരമുള്ള ജലായശയത്തിൽ വിസ്മയം തീർത്ത് ആറുവയസുകാരി നീലാംബരി. കൊയിലാണ്ടി കൊല്ലം ചിറ കുറുകേയും തിരിച്ചും നീന്തികടന്ന് അത്ഭുത ബാലികയായി. 400 മീറ്ററാണ് കൊല്ലം ചിറയുടെ വീതി. തിരികെയും നീലാംബരി നീന്തിയത് 800 മീറ്ററാണ്.

നല്ല ആരോഗ്യവും ഊർജ്ജ ശേഷിയും ഉള്ളവർ പോലും കിതച്ചു പോവുന്ന നീന്തൽ ദൂരമാണിത്.  കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആയിരുന്ന ഡോ: രാചമന്ദ്രൻ്റെ മകൻ അരവിന്ദിൻ്റേയും ഡോ:ദീപ്നയുടേയും മകളാണ്.

സുരക്ഷ ഉറപ്പാക്കാനായി നീലാംബരിയുടെകൂടെ ബന്ധുവായ സനന്ദ് രാജ് ഒപ്പം നീന്തി. ശനിയാഴ്ച രാവിലെയായിരുന്നു നീലാംബരിയുടെ വിസ്മയ പ്രകടനം. ഒരു വർഷമായി നീന്തൽ പരിശീലനം നടത്തുന്ന നീലാംബരി കോതമംഗലം ജി.എൽ.പി.സ്കുൾ സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Comments

COMMENTS

error: Content is protected !!