വാടക വീട് കേന്ദ്രീകരിച്ച് താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട

വാടക വീട് കേന്ദ്രീകരിച്ച് താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. ഇന്നലെ അർദ്ധരാത്രി ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കും ചാലിലേ വാടകവീട്ടിൽ നിന്നാണ് 145 ഗ്രാം എംഡിഎംഎ പിടികൂടിയത്. പുൽപറമ്പിൽ കുഞ്ഞി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഫതാഹുള്ള എന്നയാളാണ് വാടകക്ക് താമസിക്കുന്നത്.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് എത്തിയതോടെ പ്രതി  പോലീസിനെ തള്ളി മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.

ഇയാളുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാർ വീടുവളഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആദ്യമായാണ് താമരശ്ശേരി മേഖലയിൽ ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത് . പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Comments
error: Content is protected !!